ലോകത്തിലെ ലിഖിതമായ ഭരണഘടനകളിൽ ഏറ്റവും ദീർഘമായത്.
25 ഭാഗങ്ങൾ, 452 അനുഛേദങ്ങൾ , 12 പട്ടികകൾ.
ഇന്ത്യയെ ഒരു പരമാധികാര ജനാധിപത്യ രാഷ്‌ട്രമായി പ്രഖ്യാപിക്കുന്നു.
ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും മൗലികാവകാശങ്ങൾ ഉറപ്പ് നൽകുന്നു.
ഒരു ജനാധിപത്യ പ്രതിനിധിസഭയുടെ ഭരണം രൂപവത്കരിച്ചു. ജനങ്ങൾ തെരഞ്ഞെടുക്കുന്ന നിയമനിർമ്മാണസഭയിലാണ് ഭരണഘടനാ ഭേദഗതികൾ അധികാരപ്പെടുത്തിയിരിക്കുന്നത്.
പരമാധികാരമുണ്ടായിരുന്ന വ്യത്യസ്ത സംസ്ഥാനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ സാധിച്ചു.
ഇന്ത്യയെ ഒരു മതേതര രാജ്യമായി പ്രഖ്യാപിക്കുന്നു.
പ്രായപൂർത്തിയായവർക്ക് (18 വയസ്സ് തികഞ്ഞവർക്ക്) സമ്മതിദാനാവകാശം ഉറപ്പ് വരുത്തുന്നു.
ഒരു സ്വതന്ത്രനീതിന്യായ വ്യവസ്‌തിഥി നിർമ്മിച്ചു.
Indian Bharanagadana / Bharanaghatana
പേജ് 962 വില രൂ1200
✅ 100% REFUND POLICY ✅ 24x7 CUSTOMER CARE ✅ ASSURED HOUSE DOORSTEP DELIVERY ANYWHERE IN INDIA ✅ PERFECT FOR URBAN AND NON-URBAN BUYERS ALIKE ✅ INSTANT WHATSAPP HELPDESK AND DELIVERY STATUS UPDATE ON ENQUIRY: 91-9446808800 ✅ 8 + YEARS OF CUSTOMER SATISFACTION > Share_this_product:
The Constitution of India in Malayalam Text & in English Text
ഇന്ത്യൻ ഭരണഘടന
ഭാരതത്തിലെ ജനങ്ങളായ നാം ഭാരതത്തെ ഒരു പരമാധികാര സ്ഥിതി സമത്വ മതേതര ജനാധിപത്യ സംവിധാനം ചെയ്യുവാനും അതിലെ പൗരന്മാർക്കെല്ലാം:
സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും: ചിന്തയ്ക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും മത നിഷ്ഠയ്ക്കും ആരാധനക്കും ഉള്ള സ്വാതന്ത്ര്യവും;
പദവിയിലും അവസരത്തിലും സമത്വവും;
സംപ്രാപ്തമാക്കുവാനും;
വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തിക്കൊണ്ട് സാഹോദര്യം പുലർത്തുവാനും;
നമ്മുടെ ഭരണഘടനാ നിർമ്മാണസഭയിൽ ഈ 1949 നവംബർ ഇരുപത്താറാം ദിവസം ഇതിനാൽ ഈ ഭരണഘടനയെ സ്വീകരിക്കുകയും നിയതമാക്കുകയും നമുക്കുതന്നെ പ്രദാനം ചെയ്യുകയും ചെയ്യുന്നു.
ഇന്ത്യയിലെ പരമോന്നത നിയമമാണ് ഇന്ത്യയുടെ ഭരണഘടന. രാജ്യത്തെ അടിസ്ഥാന രാഷ്ട്രീയ തത്ത്വങ്ങളുടെ നിർവ്വചനം, ഗവൺമെന്റ് സംവിധാനത്തിന്റെ ഘടന, അധികാരങ്ങൾ, നടപടിക്രമങ്ങൾ, കർത്തവ്യങ്ങൾ, പൗരന്റെ മൗലികാവകാശങ്ങൾ, കടമകൾ, രാഷ്ട്രഭരണത്തിനായുള്ള നിർദേശകതത്ത്വങ്ങൾ, മുതലായവ ഭരണഘടന മുന്നോട്ടുവയ്ക്കുന്നു. പരമാധികാര രാഷ്ട്രങ്ങളിലെ ലിഖിത ഭരണഘടനകളിൽ വെച്ച് ഏറ്റവും വലുതാണ് ഇന്ത്യയുടെ ഭരണഘടന. അതിന് 395 അനുച്ഛേദങ്ങൾ (യഥാർത്ഥത്തിൽ ആകെ ഇതുവരെ 450) ഉണ്ട്.
1949 നവംബർ 26-നാണ് ഭരണഘടനാ നിർമ്മാണ സഭ ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ചത്. 1950 ജനുവരി 26 ന് അത് പ്രാബല്യത്തിൽ വന്നു.
മലയാളം സംസ്‌കൃത മൂലവും മലയാള രൂപവും ചേർന്നത് ഹിന്ദുമത അപ്പോളജിസ്റ്റുകൾ ആയിരം തവണ ആവർത്തിക്കുന്ന ഒരു നുണയുണ്ട് – ഹിന്ദുമതത്തിലെ വർണവ്യവസ്ഥ തൊലിയുടെ നിറത്തിനെ അടിസ്ഥാനമാക്കിയല്ല, അത് കർമത്തെ അടിസ്ഥാനമാക്കിയാണ് എന്ന്. മനുസ്മൃതി എന്താണ് പറയുന്നതെന്ന് കാണുമ്പോൾ പൊളിഞ്ഞുവീഴുന്നതാണ് എന്തുപറഞ്ഞും ന്യായീകരണം നടത്തുന്നവരുടെ ഈ വാദം.
‘പ്രതിലോമജാതി’ എന്ന അധ്യായത്തിൽ മനുസ്മൃതി പറയുന്നു – ക്ഷത്രിയന് ബ്രാഹ്മണസ്ത്രീയിൽ ഉണ്ടാകുന്ന പുത്രൻ ജാതിയിൽ സൂത്രനായി വരുന്നു. ബ്രാഹ്മണർക്ക് അനന്തരസ്ത്രീകളിലും ഏതാന്തരങ്ങളിലും ജനിക്കുന്ന പുത്രന്മാർ മാതാവിന്റെ ജാതിക്കുറവിനാൽ അനന്തരജർ ആണ്. ക്ഷത്രിയന് ബ്രാഹ്മണനിലുണ്ടാകുന്ന സൂതനും പ്രതിലോമജാതരും നികൃഷ്ടരാണ്. ബ്രാഹ്മണസ്ത്രീയിൽ ശൂദ്രൻ അപകൃഷ്ടനായ ചണ്ഡാലനെ സൃഷ്ടിക്കുന്നു. മനുസ്മൃതി തീർത്തും പറയുന്നത് കാണുക – രഹസ്യമായോ പരസ്യമായോ സങ്കരജാതിയിൽ ജനിച്ചവനായാലും അവരവരുടെ വൃത്തികൾ കൊണ്ട് തിരിച്ചറിയാവുന്നതാണ്. ഇനി ബ്രാഹ്മണൻ എങ്ങനെയാണ് ഉണ്ടായതെന്ന് മനുസ്മൃതി പറയുന്നത് കാണാം – ‘കാലമാനം’ എന്ന അധ്യായത്തിൽ – ബ്രഹ്മാവിന്റെ ഉത്തമ ഭാഗമായ മുഖത്തിൽ നിന്ന് ഉത്ഭവിച്ചതുകൊണ്ടും ക്ഷത്രിയാദികളെക്കാൾ മുന്നേ ജനിച്ചതുകൊണ്ടും ഈ ലോകത്തിനു മുഴുവൻ ധർമാനുശാസനം ചെയ്യുന്നതുകൊണ്ടും വർണങ്ങളിൽ വെച്ച് ബ്രാഹ്മണനാണ് ഉത്തമൻ. ബ്രാഹ്മണജന്മം തന്നെ ധർമത്തിന്റെ ശ്വാശ്വതമായ അവതാരമാണ്. ഭൂമിയിൽ ജനിച്ച ബ്രാഹ്മണൻ എല്ലാ ജീവികളിലും വെച്ച് ശ്രേഷ്ഠനാണ്. ഏതാണ്ട് അവസാനഭാഗമായുള്ള ‘സാക്ഷി ധർമം’ എന്ന അധ്യാത്തിൽ മനുഷ്യരിൽ വെച്ച് ബ്രാഹ്മണനാണ് ഉത്തമൻ, ആകാശത്തിലെ തേജസ്സുകളിൽ വെച്ച് ആദിത്യനാണ് ശ്രേഷ്ഠൻ എന്നാണ് സ്മൃതികാരൻ പറയുന്നത്.
തുടർന്നുള്ള എല്ലാ അധ്യയങ്ങളിലും ഇതു തന്നെയാണ് അവസ്ഥ. മനുസ്മൃതിയുടെ ഏതാണ്ട് 20 ശതമാനം വരുന്ന ഭാഗത്ത് പച്ചയായ ബ്രാഹ്മണസ്തുതി മാത്രമെന്ന് കാണാവുന്നതാണ്. നിരീശ്വരവാദികളെയും സ്മൃതികാരൻ വെറുതെ വിടുന്നില്ല, കേട്ടോ – നാസ്തികത്വം, വേദനിന്ദ, അഭിമാനം, ക്രോധം ക്രൂരത എന്നിവ വർജിക്കണം എന്നാണ് അവിടെ പറയുന്നത് (സാമാന്യവിധി എ്ന്ന അധ്യായം) അതേ അധ്യായത്തിൽ പറയുന്ന ഒരു രസാവഹമായ കാര്യമുണ്ട് – കോപാത്താൽ ബ്രാഹ്മണനെ തൃണം കൊണ്ടുപോലും അടിക്കരുത്. അടിച്ചാൽ 21 ജന്മം പാപയോനികളിൽ ജനിക്കുമത്രേ. എത്രവെളുപ്പിച്ചാലും വെളുക്കാത്ത വെറുപ്പിന്റെയും വർണവെറിയുടെയും ആശയങ്ങൾ മാത്രം നിറഞ്ഞതാണ് മനുസ്മൃതിയെന്ന് കാണാവുന്നതാണ്. പലവായനക്കാരും മനുസ്മൃതിയുടെ മലയാള പരിഭാഷ ആവശ്യപ്പെട്ടിരുന്നു. അവരുടെ ആവശ്യമനുസരിച്ച് വീണ്ടും ലഭ്യമാക്കിയിരിക്കുന്നു. മനുസ്മൃതി – മൂലകൃതി മലയാളത്തിൽ പരിഭാഷപ്പെടുത്തിയത്. Manusmruthi / Manusmruti / Manusmriti പേജ് 568 വില രൂ490
ഇന്ത്യൻ ഭരണഘടന ഒരു ഗവൺമെന്റിന്റെ ഭരണനിർവഹണ സംവിധാനത്തെപ്പറ്റി പ്രതിപാദിക്കുന്ന രേഖമാത്രമല്ല. ഇന്ത്യൻ ജനതയുടെ ആദർശാഭിലാഷങ്ങളുടെയും ഭാവിഭാഗധേയങ്ങളുടെയും മൂർത്തിമദ് രൂപമായ നമ്മുടെ ഭരണഘടന ലോകത്തെ ഏറ്റവും വലിയ ഭരണഘടനയാണല്ലോ. ഇന്ത്യൻ ഭരണഘടനയെക്കുറിച്ച് നാമറിഞ്ഞിരിക്കേണ്ടതായ എല്ലാകാര്യങ്ങളും സമഗ്രമായി പ്രതിപാദിക്കുന്ന പരിഷ്‌ക്കരിച്ച പുതിയ പതിപ്പ്. വിദ്യാഭ്യാസ വിചക്ഷണനും ഭരണഘടനാ നിയമവിദഗ്ദനും കൊച്ചിൻ യൂണിവേഴ്‌സിറ്റിയുടെ മുൻ വൈസ്ചാൻസലറുമായ ഡോ എം വി പൈലിയാണ ഗ്രന്ഥകാരൻ. M. V. Pylee was an Indian scholar, educationist and management guru, considered by many as the father of management education in Kerala and an authority on Constitutional Law. He was awarded Padmabhushan in 2006 by Government of India for his contributions to the fields of education and management . – Wikipedia. Bharanaghadana / Dr M V Pailee / Paile Pilee പേജ് 602 വില രൂ325
Categories: Malayalam Books, പഠനം, രാഷ്ട്രതന്ത്രം, രാഷ്ട്രീയംതിരുവള്ളുവർ ജാതി, മത, വർഗ, വർണ വൈവിധ്യങ്ങൾക്കും കാല, ദേശ, ഭാഷാ വ്യത്യാസങ്ങൾക്കും അതീതമായി സർവജനങ്ങൾക്കും മാർഗനിർദേശം നൽകുന്ന ഗ്രന്ഥമാണ് തിരുവള്ളുവർ രചിച്ച ‘തിരുക്കറൾ’. ബൈബിൾ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ഭാഷകളിൽ പരിഭാഷപ്പെടുത്തപ്പെട്ട ധാർമിക ഗ്രന്ഥവും തിരുക്കുറളാണ്. മതാധിഷ്ഠിതമല്ലാത്ത ധാർമിക ഗ്രന്ഥങ്ങളിൽ ലോകത്ത് ഏറ്റവും കൂടുതൽ പരിഭാഷ ലഭിച്ചിട്ടുള്ളത് തരുക്കുറളിനാണ്. ജീവിത സമസ്യകൾക്ക് പരിഹാരമായി രചിക്കപ്പെട്ട അത്യപൂർവ ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ. കുറൽ മതേതരഗ്രന്ഥമെന്ന് സുനിശ്ചയം പറയാനാകും. ദൈവം എന്നത് ആകെ 1330 ശ്ലോകങ്ങളുള്ളതിൽ രണ്ടു സന്ദർഭത്തിലാണ് പരാമർശിക്കപ്പെടുന്നത്. അത് കേവലം താരതമ്യത്തിനു വേണ്ടി മാത്രമാണ്. ഭൂമിയിലെ രാജാവിന് കാലുകൊണ്ട് ഭൂമിയളന്നു നേടിയ വാമനനെക്കാൾ ശ്രേഷ്ഠതയുണ്ട് എന്നാണ് അവിടെ ഒന്നിൽ പറയുന്നത് (ശ്ലോകം 610). രണ്ടാമത്തെ ഇടത്തിൽ ആകട്ടെ അതിലും രസാവഹമാണ്, പ്രണയിനിയുടെ തോളിൽ മയങ്ങുന്നതിനെക്കാൾ ആനന്ദം വിഷ്ണുലോകത്തിൽ കിട്ടുമോ എന്നാണ് ശ്ലോകം 1103 ചോദിക്കുന്നത്. ഇതോടെ തീരുന്നു കുറളിലെ ദൈവപരാമർശം. തിരുവള്ളുവർക്ക് ദൈവവിശ്വാസത്തിൽ തീരെ താല്പര്യമുണ്ടായിരുന്നില്ല എന്നു കാണാവുന്നതാണ്. ധാർമികത, ജീവിചര്യ, സദ്മാർഗം എന്നിവയിലെ ഏക്കാലത്തെയും മികച്ച കൃതിയായാണ് കുറൾ അറിയപ്പെടുന്നത്. അതിലെ സാർവജനീനിയത മാനവീയതയ്ക്കും മതേതര സ്വഭാവത്തിനും പരിഗണനൽകിയാൽ കുറൾ പ്രാചീന ലോകത്തിലെ തന്നെ ഉത്തമ രചനയാണ്. വർത്തമാന അബ്ദത്തെ (സിഇ) 450 മുതൽ 500 വർഷത്തിൽ എഴുത്തപ്പെട്ടതാണ് കുറൾ എന്നു അതിലെ ഭാഷാസവിശേഷതയിൽ നിന്നും ഗണിക്കാം. മൂന്നാം സംഘകാലത്തെ സൃഷ്ടിയാണ് എന്നാണ് കരുതുന്നതെങ്കിലും കുറച്ചുകൂടികഴിഞ്ഞാണ് കുറൾ ഉണ്ടായത്. (Wikipedia) ബൈബിളും, ഖുറാനും, ഗീതയുമെല്ലാം നിർദേശിക്കുന്ന ധാർമികതെയെക്കാൾ എത്രയെങ്കിലും ഉയരത്തിലുള്ളതാണ് ഈ വിഷയത്തിലെ കുറളിന്റെ തലയെടുപ്പ്. കുറൾ രചിച്ചത് സംഘത്തമിഴ് ഭാഷയിലാണ്. തമിഴർക്ക് അത് വ്യാഖ്യാനസഹിതമല്ലാതെ വായിച്ചുമനസ്സിലാക്കാൻ കഴിയില്ല. സംഘത്തമിഴിൽ എഴുതിയിരുന്നത് ഇന്ന് തമിഴും മലയാളവും സംസാരിക്കുന്ന ജനതയുടെ പൂർവികർ ആണെന്നു കാണാം. അവരുടെ പൊതുസാഹിത്യ ഭാഷയിൽ എഴുതിയ ഗ്രന്ഥമായതിലാൽ തമിഴർക്ക് ഉള്ള അത്രയും തന്നെ അഭിമാനം മലയാളികൾക്കും കുറളിലെ സംബന്ധിച്ച് ഉണ്ടാകേണ്ടതാണ്. തമിഴ് ഭാഷയ്ക്ക് ക്ലാസിക് പദവി ലഭിച്ചപ്പോൾ മലയാളത്തിനും കേന്ദ്രഗവൺമെന്റ് അത് നൽകാൻ തീരുമാനിച്ചത് ഈ പൊതു പൈതൃകം മുൻനിർത്തിയാണ്, സംഘകാല തമിഴ് എത്രകണ്ട് തമിഴർക്ക് അവകാശപ്പെടാമോ അത്രകണ്ട് മലയാളിക്കും അവകാശപ്പെടാം. സംഘത്തമിഴ് രണ്ടുകൂട്ടർക്കും, തമിഴർക്കും മലയാളികൾക്കും വ്യാഖ്യാമനമില്ലാതെ മനസ്സിലാക്കാൻ സാധ്യമല്ല എന്നതും ഇവിടെ എടുത്തു പറയട്ടെ. കേവലം ഒരു കാവ്യത്തിനപ്പുറം ഉപനിഷത്ത്, പുരാണേതിഹാസങ്ങൾ എന്നിവയോടൊപ്പം നിൽക്കു ശ്രേഷ്ഠഗ്രന്ഥമാണ് തിരുക്കുറൽ. രണ്ടായിരം വർഷങ്ങൾക്കു മുൻപ് രചിക്കപ്പെട്ട ഈ സുഭാഷിതഗ്രന്ഥം മാനവരാശിക്ക് വിലമതിക്കാനാവാത്ത മുതൽക്കൂട്ടുതന്നെയാണ്. – കേരള ഭാഷാ ഇൻസ്റ്റിട്യൂട്ട് പുസ്തക പരിചയത്തിലെ ആസ്വാദനം
Thirukural / Kural / Kurral / Thiruvalluvar / Thirukkural / Tiruvalluvar പേജ് 804 വില രൂ590